ശ്രീമഹാദേവ കോളേജ് വാർഷികാഘോഷം
Sunday 01 March 2026 1:05 AM IST
വൈക്കം : ശ്രീമഹാദേവ കോളേജ് വാർഷികവും, കോളേജ് ദിനാഘോഷവും സിനിമാ നിർമ്മാതാവ് ക്യാപ്ടൻ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജിംഗ് കമ്മറ്റി ചെയർമാൻ ടി.ആർ.എസ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് മുഖ്യപ്രഭാഷണം നടത്തി. നവാഗത സിനിമാതാരം അരവിന്ദ് വിനോദ്, പ്രിൻസിപ്പൽ എം.സേതു, മാനേജർ ബി.മായ, യൂണിയൻ ചെയർമാൻ രാംനാഥ് സഫ്ദർ, ശ്രീഹരി, മെൽബിൻ ഷാജി, കെ.എ.അഞ്ജന, അഭിജിത് എസ്.നായർ, മാനിഷ കെ. ലത്തീഫ്, നീതു സുരേഷ്, ജ്യോതി എം.ദേവദാസ്, ടി.പി.അയോധിക, അർച്ചന ബിജു എന്നിവർ പ്രസംഗിച്ചു. കലാവിരുന്ന്, ഗാനമേള, അവാർഡ് വിതരണം എന്നിവയും നടന്നു.