വിവാഹശേഷവും പ്രണയിച്ച് വിജയ്‌യും രശ്മികയും, രണബാലി ഗാനം പുറത്ത്

Sunday 01 March 2026 6:00 AM IST

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹശേഷം ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന 'രണബാലി'യിലെ സ്പെഷൽ സർപ്രൈസ് ഗാനം പുറത്ത്. ഇരുവരുടെയും പ്രണയാ‍ർദ്ര നിമിഷങ്ങൾ കോർത്തിണക്കിയ 'ഏൻന്തയ്യ സാമി...' എന്ന മനോഹരമായ ഗാനത്തിന്റെ ടീസറാണ് പുറത്തിറങ്ങിയത്. രണബാലിയായി വിജയ് ദേവരകൊണ്ടയും ജയമ്മയായി രശ്മികയും എത്തുന്നു. ഇരുവരുടേയും വിവാഹവും തുടർന്നുള്ള പ്രണയ നിമിഷങ്ങളാണ് ഗാന രംഗത്ത് . അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ഗാനം ഓരോ ഭാഷയിലും വ്യത്യസ്തമായ അനുഭൂതി നൽകുന്നു . മലയാളത്തിൽ സിജു തുറവൂരിന്റേതാണ് വരികൾ, മൂന്ന് ഭാഷയിൽ ആലപിച്ചത് ശ്വേത മോഹനും കാർത്തിക്കും ചേർന്നാണ്.പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന പിരിയോഡിക് ഡ്രാമ രാഹുൽ സങ്ക്രിത്യൻ സംവിധാനം ചെയ്യുന്നു.ഇതു വരെ കാണാത്ത ലുക്കിൽ ആണ് വിജയ് ദേവരകൊണ്ട.

'ഗീതാ ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. 'ദി മമ്മി' എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടൻ അർനോൾഡ് വോസ്ലൂ ആണ് പ്രധാന വില്ലൻ. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ചേർന്നാണ് അവതരിപ്പിക്കുന്നത്. സംഗീതം: അജയ് - അതുൽ, ക്യാമറ: നീരവ് ഷാ, എഡിറ്റിംഗ്: കാർത്തിക ശ്രീനിവാസ് ആർ, രചന: പ്രമോദ് തമ്മിനേനി, പി.ആർ.ഒ ആതിര ദിൽജിത്ത്.