ഗോക്കളെ വളർത്തുന്നവർക്ക് കൈനിറയെ പണംവന്നുചേരും, വായ്‌പകൾക്കായി ശ്രമിച്ചവർക്ക് ധനയോഗം

Saturday 28 February 2026 7:03 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 മാർച്ച് 1 1201 കുംഭം 17 ഞായറാഴ്ച (4 നാഴിക 38 വിനാഴിക വരെ പൂയം ശേഷം ആയില്യം നക്ഷത്രം)

(ത്രയോദശി തിഥി 31 നാഴിക 6 വിനാഴിക വരെ)

അശ്വതി: ശത്രുജയം, വിവാഹാലോചനകൾ അന്തിമ തീരുമാനത്തിലെത്തും, സ്ത്രീകളിൽ നിന്നും ആത്മാർഥമായ സഹകരണം പ്രതീക്ഷിക്കാം, യാത്ര മൂലം ഗുണങ്ങൾ.

ഭരണി: സമ്മാന ലാഭം, ദേവാലയ ദർശനയോഗം, കൃഷിയിൽ നിന്നും ധനലാഭം, സന്താനസുഖം, തൊഴിലിൽ അഭിവൃദ്ധിയും ധനപ്രാപ്തിയും, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും.

കാർത്തിക : മംഗളകരമായ കാര്യങ്ങളിൽ പങ്കെടുക്കും, വാഹന സുഖം. ജോലിയിൽ ഉന്നത സ്ഥാന ലഭ്യത, ശത്രുക്കളെ ജയിക്കും, ദീനാനുകമ്പ കാണിക്കും, ദാമ്പത്യത്തിൽ സംതൃപ്തിയും സമാധാനവും ഉണ്ടാകും.

രോഹിണി: സ്ത്രീകളിൽ നിന്നും ഗുണകരമായ അനുഭവങ്ങൾ, അപ്രതീക്ഷിത കൂടിക്കാഴ്ചയിൽ സ്വന്തം നില ഭദ്രമാക്കും, ഭക്ഷ്യവസ്തുക്കളുടെ വിതരണരംഗത്ത് നേട്ടം, സ്ഥിര വരുമാനം കൂടും.

മകയിരം: സ്വന്തം പ്രയത്നത്തിനനുസരിച്ച് ഉള്ള അംഗീകാരം കിട്ടില്ല, ആരോപണങ്ങൾ രൂക്ഷമാകാതെ നോക്കണം, ധനപരമായ ബാദ്ധ്യതകൾ കാരണം പ്രയാസങ്ങൾ ഉണ്ടാകും, കലഹത്തിനു സാദ്ധ്യത കൂടുതൽ.

തിരുവാതിര: ഇഷ്ട ഭക്ഷണ ലഭ്യത, കലാകാരന്മാർക്ക് നല്ല ദിനം, സാങ്കേതിക സ്ഥാപനത്തിൽ നിന്നും അനുകൂല മാറ്റം, ഭക്ഷ്യവസ്തുക്കളുടെ വിതരണരംഗത്ത് നേട്ടം, ടെക്‌സ്‌റ്റയിൽ മേഖലയിൽ നല്ല സമയം. പുതിയ ഏജൻസിയിൽ നേട്ടം.

പുണർതം: വശ്യമായി സംസാരിക്കും ധനാഗമത്തിനു അനുകൂലമായ സാഹചര്യം, അന്യസ്ത്രീകൾ സ്‌നേഹത്തോടെ പെരുമാറും, മാനസിക സമ്മർദ്ദത്തിൽ നിന്നും കരകയറും. പ്രമോഷൻ സാദ്ധ്യത, വളർത്തു മൃഗങ്ങൾ മുഖേന ധനവരവ്.

പൂയം: എല്ലാ കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, വാഹന ഭാഗ്യം, ആപത്തുകളിൽ നിന്നും രക്ഷ. മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും, മാതൃസഹായത്താൽ ഗൃഹ നിർമ്മാണം പുനഃരാരംഭിക്കും, വാഹന വായ്പ ലഭിക്കും.

ആയില്യം: ചെലവ് വർദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും, സ്‌നേഹ ബന്ധങ്ങൾക്ക് തുടക്കം കുറിക്കും, ദൂരദേശത്ത് നിന്നും വരുമാനം കൂടും. പുതിയ വ്യാപാര സ്ഥാപനം ആരംഭിക്കുന്നത് ആസൂത്രണം ചെയ്യും.

മകം: വിവാഹാലോചനകൾ അന്തിമ തീരുമാനത്തിലെത്തും, പുതിയ ജോലി ലഭിക്കും, വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധി, സ്ഥിര വരുമാനം കൂടും. സ്ഥാനക്കയറ്റ തടസം മാറും. കരാർ രംഗത്ത് ഒത്തുതീർപ്പ്. ഇൻഷ്വറൻസ് മേഖലയിൽ നേട്ടം.

പൂരം: കുടുംബത്തിന്റെ ഐശ്വര്യവും സമാധാനവും തിരിച്ചുപിടിക്കാൻ സാധിക്കും, ശത്രുജയം, യന്ത്രോപകരണങ്ങളുടെ ഇടപാടിൽ നേട്ടം. ചർച്ചകൾ അവസാനിപ്പിക്കാൻ മുൻകൈയെടുക്കും, ബന്ധുബലം വർദ്ധിക്കും.

ഉത്രം: ധനാഗമവും വിനോദയാത്രയും, ഔദ്യോഗികമായി നേതൃത്വം ലഭിക്കും, കീഴ്‌ജീവനക്കാരെ ശാസിക്കേണ്ടി വരും, സുഹൃത്തുക്കൾ സഹായിക്കും. കുടുംബ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും.

അത്തം: സൗന്ദര്യവർദ്ധക വസ്തുക്കൾക്കായി പണച്ചെലവുണ്ടാകും, വിഷമതകളെല്ലാം മാറിക്കിട്ടും, അകന്നു കഴിഞ്ഞവർ അടുത്ത് വരും, സർവകലാശാലയിൽ സ്ഥാനക്കയറ്റം, ഭൂമിയുടെ ഇടപാടുകളിൽ ആദായം ലഭിക്കും.

ചിത്തിര: പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും, ശ്രദ്ധാപൂർവ്വം ജോലികൾ നിർവ്വഹിക്കും, തൊഴിൽ സ്ഥലത്ത് തന്ത്രപരമായ നീക്കങ്ങൾ നടത്തും. യാത്രാ രേഖകൾ ലഭിക്കും. മംഗള കാര്യങ്ങൾക്കുള്ള തടസം മാറും.

ചോതി: ദാമ്പത്യം സുഖപ്രദം, ആഗ്രഹങ്ങൾ സാധിച്ചു കിട്ടും, അന്യദേശത്ത് നിന്ന് വിവാഹ ആലോചനകൾ വരും, വിദ്യാഗുണം, കലഹങ്ങൾ സ്വയം ഒഴിവാകും, അധികാരികളുടെ പ്രോത്സാഹനം ലഭിക്കും, ഗുണാനുഭങ്ങൾ.

വിശാഖം: സാഹിത്യകാരൻമാർക്ക് പുതിയ അവസരങ്ങൾ, ചിന്താശേഷിയോടു കൂടി പ്രവർത്തിക്കും, യാത്ര കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും, ശുഭാപ്തി വിശ്വാസം ഉണ്ടാകും, മനഃസുഖം വർദ്ധിക്കും, ജോലിയിൽ അനുകൂലമായ മാറ്റം.

അനിഴം: മറ്റുള്ളവരുടെ കുതന്ത്രത്തിൽ നിന്നും രക്ഷ നേടും, ഗൃഹഭാഗ്യം, ധൃതിയിലുള്ള വിവാഹ ആലോചന സാദ്ധ്യത, ചികിത്സാരംഗത്ത് നേട്ടം കൈവരിക്കും, നിറവോടുകൂടി കാര്യങ്ങൾ പൂർത്തിയാക്കും, സന്താനത്തിന് വിദേശത്ത് ഉപരിപഠന യോഗം.

കേട്ട: അച്ചടക്കമുള്ള ജോലിക്കാർ പിരിഞ്ഞു പോകാതെ നോക്കണം, കടം തീർക്കുന്നതിന് വഴിയുണ്ടാകും, പുതിയ സ്ഥാപനത്തിൽ നിന്നും ക്ഷണം ലഭിക്കും, വിദേശത്ത് നിന്നും ശുഭ വാർത്തകൾ കിട്ടും, ധനാഗമനത്തിന് അനുകൂലമായ സാഹചര്യം.

മൂലം: അനാവശ്യ കൂട്ട് കെട്ടുകൾ ഒഴിവാക്കണം ചതിവുകൾ സംഭവിക്കാനിടയുണ്ട്, സന്മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാൻ പ്രേരണ ഉണ്ടാകും, വിലപിടിപ്പുള്ളവ മോഷണം പോകും, കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി അബദ്ധത്തിൽ ചെന്ന് ചാടരുത്.

പൂരാടം: വലിയ പ്രതീക്ഷ വച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും, അനുകൂലിച്ചു നിന്നവർ ശത്രുക്കൾ ആകും, രഹസ്യ ഇടപാടുകൾ കാരണം മനോദുഃഖം, അനാവശ്യമായി സാമ്പത്തിക ഇടപാടുകളിൽ ചെന്ന് ചാടരുത്.

ഉത്രാടം: ഔദ്യോഗികമായി ദൂരയാത്രകൾ വേണ്ടിവരും, വിവാഹ ആലോചനകൾ മുടങ്ങും, ആരോപണങ്ങൾ രൂക്ഷമാകാതെ നോക്കണം, ദുർവ്വാശിയും ദുരഭിമാനവും കാരണം കുടുംബസമാധാനം നഷ്ടപ്പെടും.

തിരുവോണം: ദാമ്പത്യ വിഷയങ്ങളിൽ പൊതുവേ സുഖം, മാതാവിന് ധനലാഭം, നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും, വായനാശീലം വർദ്ധിക്കും, ദാനകർമ്മങ്ങൾ നടത്തും, ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കും.

അവിട്ടം: രോഗാവസ്ഥ വഷളാകും, ശത്രു ഭീതിയും പരാജയവും, നഷ്ടപെട്ടെന്നു കരുതിയ രേഖകൾ തിരികെ ലഭിക്കും, താത്കാലിക ജോലി ലഭിക്കും, വിവാഹിതർ അന്യബന്ധങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം.

ചതയം: അന്യദേശത്ത് വാഗ്ദാനം ചെയ്യപ്പെട്ട ജോലിക്ക് അനുകൂല നിലപാട്, ഗൃഹനിർമ്മാണത്തിന് സഹായം ലഭിക്കും, ഗവേഷകർക്ക് പുതിയ കണ്ടെത്തൽ നടത്താൻ യോഗം, അഭിനയ മികവ് തെളിയിക്കാൻ കഴിയും.

പൂരുരുട്ടാതി: സുഖാനുഭവങ്ങൾ, ദാമ്പത്യത്തിൽ പുത്തനുണർവ് അനുഭവപ്പെടും, പ്രണയത്തിൽ പുരോഗതി, കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും, ആത്മവിശ്വാസം കൂടും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ഉത്തൃട്ടാതി: സ്വന്തം പ്രവർത്തികൾ വിജയത്തിലെത്തും, അകലെനിന്നും സഹായ സഹകരണങ്ങൾ ലഭിക്കും, പ്രയത്നം സഫലമാകും, നുതന പദ്ധതികൾ ആസൂത്രണം ചെയ്യും, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും.

രേവതി: സംസ്‌കാര സമ്പന്നരുമായി ഇടപെടലുകൾ ഉണ്ടാകും, എതിർ ലിംഗത്തിൽ പെട്ടവർ കാരണം സുഖവും സമാധാനവും, ആഗ്രഹസാഫല്യം, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, ലളിതകലകളിൽ താൽപ്പര്യം പ്രകടിപ്പിക്കും.