'വിജയോട് അല്ല, തൃഷയ്ക്ക് പ്രണയം ഉദയനിധി സ്റ്റാലിനോട് മാത്രം'; വെളിപ്പെടുത്തൽ

Saturday 28 February 2026 8:12 PM IST

നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം അടുത്തിടെ വിവാഹമോചനത്തിന് അപേക്ഷ നൽകിയ വിവരം പുറത്തുവന്നിരുന്നു. ചെങ്കൽപേട്ട് കുടുംബ കോടതിയിലാണ് അപേക്ഷ നൽകിയത്. ഒരു നടിയുമായുള്ള വിവാഹേതര ബന്ധം ചൂണ്ടിക്കാട്ടിയാണ് വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. പിന്നാലെ നടന് നടി തൃഷയുമായാണ് ബന്ധമുള്ളതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക സുചിത്ര. വിജയ്ക്കാണ് തൃഷയോട് ഇഷ്ടമെന്നും തൃഷയ്ക്ക് പ്രണയമുള്ളത് തമി‌ഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനോട് മാത്രമാണെന്നുമാണ് സുചിത്ര വെളിപ്പെടുത്തിയത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഗായിക ഇക്കാര്യം വിശദീകരിച്ചത്.

'വിജയ്ക്ക് തൃഷയോട് പ്രണയം ഉണ്ടായിരിക്കും. പക്ഷേ തൃഷയ്ക്ക് വിജയോട് പ്രണയമില്ല. തൃഷയ്ക്ക് ഇഷ്ടം ഉദയനിധി സ്റ്റാലിനെയാണ്. തൃഷയ്ക്ക് ധനുഷിനെയാണ് ഇഷ്ടമെന്നാണ് എല്ലാവരും കരുതുന്നത്. പക്ഷേ തൃഷയുടെ ട്രൂ ലൗ ഉദയനിധിയാണ്. സ്റ്റാലിന്റെ മരുമകൾ ആവേണ്ടതായിരുന്നു. ഉദയനിധിയും തൃഷയും അമിതാഭ് ബച്ചനും രേഖയും പോലെയാണ്.

തൃഷ ആരെയും വിവാഹം കഴിക്കില്ല. വിവാഹത്തിനും അപ്പുറമാണ് അവരുടെ പ്രണയം. വരുൺ മണിയനുമായി വിവാഹം വരെ തൃഷ എത്തിയിട്ട് അത് നിന്നില്ലേ?. അത് നിർത്തിച്ചത് ഉദയനിധി സ്റ്റാലിനാണ്. ധനുഷിനെ കൊണ്ടും വിജയെ കൊണ്ടും അത്തരമൊരു കാര്യം ചെയ്യാൻ കഴിയില്ല. ഉദയനിധിയ്ക്ക് മാത്രമേ അത്തരമൊരു കാര്യം ചെയ്യാൻ കഴിയും'- സുചിത്ര പറഞ്ഞു.