ടോറസിന് പിന്നിൽ കണ്ടെയ്‌നർ ലോറി ഇടിച്ചുകയറി
Saturday 28 February 2026 8:14 PM IST
ചങ്ങനാശേരി: എ.സി റോഡിൽ കിടങ്ങറ ഒന്നാം പാലത്തിന് സമീപം ടോറസിന് പിന്നിലേയ്ക്ക് കണ്ടെയ്‌നർ ലോറി ഇടിച്ചുകയറി. അപകടത്തിൽ കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവർ എറണാകുളം സ്വദേശി ടിസൺ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ആറോടെയായിരുന്നു അപകടം. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് ടൈലുകളുമായി പോകുകയായിരുന്നു കണ്ടെയ്‌നർ ലോറി. സംഭവത്തിൽ കണ്ടെയ്‌നർ ലോറിയുടെ മുൻഭാഗം തകർന്നു.മുൻ ഭാഗത്തെ ചക്രങ്ങളും വേർപെട്ടു.