കെ.പി. കൃഷ്ണൻനായർ
Saturday 28 February 2026 8:31 PM IST
ആലുവ: എടത്തല കിഴുപ്പിള്ളി മാളികവീട്ടിൽ കെ.പി. കൃഷ്ണൻനായർ (ഉണ്ണി 94) നിര്യാതനായി. എറണാകുളം ജില്ലാ പഞ്ചായത്ത് ഇൻസ്പെക്ടർ, എടത്തല ഗ്രാമപഞ്ചായത്ത് മെമ്പർ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, മറ്റപ്പിള്ളി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തുമ്മാരുകുടി കുടുംബാംഗം സുമതിദേവി. മക്കൾ: സുരേന്ദ്രൻ, നന്ദകുമാർ, ഗീത, ലത. മരുമക്കൾ: ജയശ്രീ, സൂര്യ, രവീന്ദ്രൻനായർ, രാധാകൃഷ്ണൻ.