വർണം പീലിവിടർത്തും, കട്ടച്ചിറ കാവടി ഘോഷയാത്ര ഇന്ന്

Saturday 28 February 2026 8:41 PM IST

പാലാ: കിടങ്ങൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആറാം ഉത്സവ ദിനമായ ഇന്ന് ചരിത്ര പ്രസിദ്ധമായ കട്ടച്ചിറകാവടി ഘോഷയാത്ര നടക്കും.

ശിവപാർവ്വതി നൃത്തം, വള്ളുവനാടൻ തിരയാട്ടം, രൂപക്കാവടി, നന്ദികേശപ്രയാണം, ഫാൻസി ആന എന്നിവ കാവടിഘോഷയാത്രയെ വർണാഭമാക്കും. പാരമ്പര്യതനിമ പാലിച്ച് ഒറ്റക്കാവടി, പന്ത്രണ്ട് കാവടി, ഇരുപത്തിനാല് കാവടി, ചെണ്ടമേളം,പഞ്ചവാദ്യം, പമ്പമേളം,ശിങ്കാരിമേളം, കൊട്ടക്കാവടി, പൂക്കാവടി,ആട്ടക്കാവടി,കരകാട്ടം, ഗരുഡൻപറവ, മൂകാംബിക പ്‌ളോട്ട് എന്നിവയും അണിനിരക്കും. ഗജവീരൻമാർ അകമ്പടിയാകും.രാവിലെ 7ന് കട്ടച്ചിറ കാണിക്കമണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന കാവടിഘോഷയാത്ര കിടങ്ങൂർ ടൗൺ ചുറ്റി 9ന് കിടങ്ങൂർ ക്ഷേത്രത്തിലെത്തും.തുടർന്ന് കാവടി അഭിഷേകം നടക്കും.