തിരുവനന്തപുരം അജ്മീർ സ്‌പെഷ്യൽ ട്രെയിന് ചങ്ങനാശേരിയിൽ സ്റ്റോപ്പ് 

Saturday 28 February 2026 8:46 PM IST

ചങ്ങനാശേരി: തിരുവനന്തപുരം മുതൽ അജ്മീർ (മധർ) വരെയുള്ള 06013/06014 സ്‌പെഷ്യൽ ട്രെയിന് ചങ്ങനാശേരിയിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.മാവേലിക്കര, ചെങ്ങന്നൂർ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്. നിലവിൽ കേരളത്തിൽ നിന്ന് അജ്മീറിലേക്കുള്ള വീക്കിലി സർവീസ് എറണാകുളത്ത് നിന്നും മാത്രമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം മുതൽ നേരിട്ടുള്ള സർവീസ് ആരംഭിക്കണമെന്ന ആവശ്യം റെയിൽവേ മന്ത്രാലയത്തിൽ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യൽ സർവീസ് പ്രഖ്യാപിച്ചത്.

സർവീസ് ഇങ്ങനെ: തിരുവനന്തപുരം സെൻട്രൽ മധർ വീക്കിലി എക്‌സ്പ്രസ് സ്‌പെഷ്യൽ മാർച്ച് 4നും 11നും രാവിലെ 7.45ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും. മാവേലിക്കരയിൽ രാവിലെ 9.38നെത്തി 9.40ന് പുറപ്പെടും. ചെങ്ങന്നൂരിൽ രാവിലെ 9.53നെത്തി 9.55ന് പുറപ്പെടും. ചങ്ങനാശേരിയിൽ രാവിലെ 10.05നെത്തി 10.07ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 11ന് മധറിൽ എത്തും.

മധർ തിരുവനന്തപുരം സെൻട്രൽ വീക്കിലി എക്‌സ്പ്രസ് സ്‌പെഷ്യൽ മാർച്ച് 7നും 14നും രാത്രി 9.40ന് മധറിൽ നിന്ന് പുറപ്പെടും. ചങ്ങനാശേരിയിൽ രാത്രി 9.28നെത്തി 9.30ന് പുറപ്പെടും. ചെങ്ങന്നൂരിൽ രാത്രി 9.38ന് എത്തി 9.40ന് പുറപ്പെടും. മാവേലിക്കരയിൽ രാത്രി 9.52നെത്തി 9.54ന് പുറപ്പെട്ട് നാലാം ദിവസം രാത്രി 12.45ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.