എ.സി റോഡിൽ ഗതാഗത നിയന്ത്രണം

Saturday 28 February 2026 8:54 PM IST

ആലപ്പുഴ: എ.സി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് രണ്ട് മുതൽ ഗതാഗതം തടസ്സപ്പെടുമെന്ന് കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. തിങ്കൾ രാവിലെ ആറ് മണി മുതൽ ബുധൻ രാവിലെ ഏഴ് മണി വരെ കളർകോട് ജംഗ്ഷൻ മുതൽ പെരുന്ന ജംഗ്ഷൻ വരെയാണ് ഗതാഗതം തടസ്സപ്പെടുക. ഈ ഭാഗത്തു കൂടി കടന്നു പോകുന്ന കെ.എസ്.ആർ.ടി .സി ബസ്സുകളും സ്‌കൂൾ വാഹനങ്ങളും ഒഴികെയുള്ള മറ്റെല്ലാ ദീർഘദൂര വലിയ വാഹനങ്ങളും ബദൽ പാത ഉപയോഗിക്കണം.