ഓഫീസ് ഉദ്ഘാടനവും വായ്പാവിതരണവും

Saturday 28 February 2026 8:55 PM IST

മാവേലിക്കര: കേരള പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ മാവേലിക്കര സബ് ഓഫീസ് ഉദ്ഘാടനവും വായ്പ വിതരണവും മാവേലിക്കര മിനി സിവിൽ സ്റ്റേഷനിൽ എം.എസ് അരുൺകുമാർ എം.എൽ.എ നിർവ്വഹിച്ചു. കോർപ്പറേഷൻ ചെയർമാൻ കെ.കെ.ഷാജു അദ്ധ്യക്ഷനായി. കുടുംബശ്രീ വായ്പ വിതരണം മാവേലിക്കര നഗരസഭ ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എം.വിനയൻ, എസ്.രഞ്ജിത്ത്, എം.ഡി.ശ്രീകുമാർ, കെ.സി.ഡാനിയേൽ, ജേക്കബ് ഉമ്മൻ, ലേഖ പ്രഭ, സജിത ഉദയൻ, ആർ.രാജശ്രീ എന്നിവർ സംസാരിച്ചു. വി.പി.സുബ്രഹ്മണ്യൻ സ്വാഗതവും ജില്ല മാനേജർ അരുൺ പ്രഭാകർ നന്ദിയും പറഞ്ഞു.