റോഡ് നിർമ്മാണം ആരംഭിച്ചു

Saturday 28 February 2026 8:55 PM IST

അമ്പലപ്പുഴ: മണ്ഡലം വികസന മഹോത്സവം 2.0 ത്തിൻ്റെ ഭാഗമായി അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 7-ാം വാർഡിലെ മേലത്തുംകരി റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി. ൽ എച്ച്. സലാം എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 54 ലക്ഷം രൂപയാണ് റോഡിന്റെ നിർമാണത്തിനായി അനുവദിച്ചത്. 750 മീറ്റർ നീളത്തിലും 3. 25 മീറ്റർ വീതിയിലുമാണ് റോഡ് പൂർത്തിയാക്കുക. എച്ച്.സലാം എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എസ്. ഗീത, ബ്ലോക്ക് പഞ്ചായത്തംഗം എ. ഓമനക്കുട്ടൻ, പഞ്ചായത്തംഗം കെ. മനോജ് കുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം കരുമാടി മുരളി സ്വാഗതം പറഞ്ഞു.