റോഡിന്റെ നിർമ്മാണത്തിന് തുടക്കം
Saturday 28 February 2026 8:58 PM IST
അമ്പലപ്പുഴ: മണ്ഡലം വികസനമഹോത്സവത്തിന്റെ ഭാഗമായി എച്ച്.ഐ. എൽ .പി സ്കൂൾ റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി. എച്ച് .സലാം എം. എൽ .എ യുടെ അഡീഷണൽ ഡവലപ്മെന്റ് ഫണ്ടിൽ നിന്നുള്ള 36 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് പുനർനിർമ്മാണം. 210മീറ്റൽ നീളത്തിലും 6 മീറ്റർ വീതിയിലും പൂർത്തിയാക്കുന്ന റോഡിൽ, വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കാനയും നിർമ്മിക്കും. എച്ച്. സലാം എം. എൽ. എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് രജിത സന്തോഷ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ് .ഹാരിസ്, നിഷ സന്തോഷ്, പഞ്ചായത്തംഗം നജീഫ് അരേശേരിൽ, അസിസ്റ്റന്റ് എഞ്ചിനീയർ എസ്. ബിനുമോൻ, വഹാബ് പറയന്തറ എന്നിവർ സംസാരിച്ചു.