ആരോഗ്യം ആനന്ദം പരിപാടി
Saturday 28 February 2026 8:59 PM IST
അമ്പലപ്പുഴ: സംസ്ഥാന സർക്കാർ ആയൂഷ് വകുപ്പ് ദേശീയ ആയുഷ് മിഷൻ കേരളം, ഹോമിയോപ്പതി ആലപ്പുഴ, ഭാരതീയ ചികിത്സാ വകുപ്പ് ആലപ്പുഴ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യം ആനന്ദം പരിപാടി സംഘടിപ്പിച്ചു. ഹെൽത്ത് കെയർ ക്യാമ്പയിൻ നിയോജക മണ്ഡലതല ഉദ്ഘാടനം എച്ച്. സലാം എം. എൽ .എ നിർവ്വഹിച്ചു. സമഗ്രമായ ആരോഗ്യ പരിപാലനം എല്ലാവർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത അദ്ധ്യക്ഷയായി.