16കാരിയെ തീയേറ്ററിൽ ബലാത്സംഗം ചെയ്ത യുവാവിന് 30 വർഷം തടവ്
Sunday 01 March 2026 1:12 AM IST
ഇടുക്കി: 16കാരിയെ കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ വിളിച്ച് വരുത്തി സിനിമാ തിയേറ്ററിനുള്ളിൽ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ മുഹമ്മദ് റിയാസിനെ (25) ഇടുക്കി പൈനാവ് അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മിൽ നിരന്തരം സംസാരിക്കുമായിരുന്നു. തുടർന്ന് പെൺകുട്ടിയെ ജോലി വാഗ്ദാനം നൽകിയാണ് പ്രതി തിരുപ്പൂർ വിളിച്ച് വരുത്തിയത്. പെൺകുട്ടി തനിച്ച് ബസ് കയറിയാണ് തിരുപ്പൂരിലെത്തിയത്. തുടർന്ന് സിനിമ തിയേറ്ററിലെത്തിച്ച് പെൺകുട്ടിയുമായി നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. കുട്ടിയെ കാണാതായെന്ന പിതാവിന്റെ പരാതി അന്വേഷിച്ച മറയൂർ പൊലീസാണ് പെൺകുട്ടിയെ തിരുപ്പൂരിൽ നിന്ന് കണ്ടെത്തിയത്.