സ്വപ്നത്തിൽ കറുത്ത നായയെ കണ്ടോ? അത് ഒരുതരം മുന്നറിയിപ്പാണ്, അവഗണിക്കരുത്
ഉറങ്ങുമ്പോൾ സ്വപ്നം കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഓരോ സ്വപ്നവും ഓരോ സൂചനയാണെന്നാണ് വിശ്വാസം. അത്തരത്തിൽ നായയെ സ്വപ്നം കാണുന്നത് സംബന്ധിച്ചും നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നു. കറുത്ത നായയെ സ്വപ്നം കാണുന്നത് പൊതുവെ ദുരന്തത്തെ സൂചിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു.
സ്വപ്നത്തിലെ കറുത്ത നായയെ പല വിധത്തിൽ സൂചിപ്പിക്കുന്നു. പലപ്പോഴും നായ്‌ക്കളുടെ പെരുമാറ്റത്തെ ആശ്രയിച്ച് സംരക്ഷണമോ ഭീഷണിയോ വ്യക്തമാക്കുന്നു. യുറോപ്പിന്റെ ചില ഭാഗങ്ങളിലെ നാടോടിക്കഥകൾ ഒരു കാലത്ത് വലിയ കറുത്ത നായയെ മരണവുമായോ നിർഭാഗ്യമായോ ബന്ധിപ്പിച്ചിരിക്കുന്നു.
കറുത്ത നായയെ സ്വപ്നം കാണുന്നത് പലപ്പോഴും വിഷാദഭയം അല്ലെങ്കിൽ ആത്മവിശ്വാസക്കുറവ് പോലുള്ളവയുടെ സൂചനയാണ്. ചില സമയങ്ങളിൽ മറച്ചുവച്ചിരിക്കുന്ന വികാരങ്ങളെ പ്രതിനിധീകരിക്കുന്നു. സ്വപ്നത്തിൽ നായ ആക്രമിക്കുന്നത് കണ്ടാൽ അത് ഒറ്റപ്പെടലിനെയാണ് സൂചിപ്പിക്കുന്നത്. സൗഹൃദപരമായ നായയെ കണ്ടാൽ അത് സമാധാനത്തെ സൂചിപ്പിക്കുന്നു.