സർവ്വെ ഫീൽഡ് സ്റ്റാഫ് അസോ.പ്ലാറ്റിനം ജൂബിലി
Saturday 28 February 2026 9:54 PM IST
കാഞ്ഞങ്ങാട് :സർവ്വെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി ഉദ്ഘാടന സമ്മേളനം നീലേശ്വരം മാർക്കറ്റ് സ്‌ക്വയർ ഹാളിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി സുധാകരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി.ബാബു, ബങ്കളം പി.കുഞ്ഞികൃഷ്ണൻ, കെ.പി.ഗോപകുമാർ, നരേഷ്കുമാർ കുന്നിയൂർ, ജി.സുരേഷ് ബാബു സി മണിയൻപിള്ള, സി മനോജ് കുമാർ, ഇ.ഷമീർ,ടി.എസ്.ബിന്ദു പ്രസംഗിച്ചു.ഐ.ഇന്ദു രക്തസാക്ഷി പ്രമേയവും കെ.എസ്.രാഗേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ.പി.റോഷിൽ ദാസ് നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് സി വിനയചന്ദ്രൻ അനുസ്മരണപ്രമേയം അവതരിപ്പിച്ചു.