സൗത്ത് തൃക്കരിപ്പൂർ വില്ലേജ് ഓഫീസ് ഉദ്ഘാടനം

Saturday 28 February 2026 10:00 PM IST

തൃക്കരിപ്പൂർ: സൗത്ത് തൃക്കരിപ്പൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു. എം രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 36 ലക്ഷം രൂപ ചെലവിൽ നിർമിതി കേന്ദ്രമാണ് കെട്ടിട നിർമ്മാണ പൂർത്തിയാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുള്ള, ജില്ലാ പഞ്ചായത്ത് അംഗം എം.മനു, വാർഡ് മെമ്പർ എം.സുഹറ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.വി.വിജയൻ,

എം.വി.യൂസഫ്, എം.പി.ബിജീഷ്, പ്രസാദ്, വി.വി.അബ്ദുളള ഹാജി, ടി.വി.ഷിബിൻ, സി.ബാലൻ, ഇ.നാരായണൻ, എ.ജി.ബഷീർ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ആർ.ഡി.ഒ കെ.ബാലഗോപാലൻ സ്വാഗതവും കാസർകോട് എ.ഡി.എം പി.അഖിൽ നന്ദിയും പറഞ്ഞു