കെ.പി.എസ്.ടി.എ പ്രതിഷേധ ധർണ്ണ
Saturday 28 February 2026 10:02 PM IST
കാഞ്ഞങ്ങാട് :സർവീസിലുള്ള അദ്ധ്യാപകരുടെ മേയ് മാസത്തിൽ നടത്തുന്ന കെ.ടെറ്റ് പരീക്ഷാഫീസ് ഇരട്ടിയായി വർദ്ധിപ്പിച്ച സർക്കാർ നടപടി. പിൻവലിക്കുക, അദ്ധ്യാപകരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധർണ്ണ കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.ശശിധരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് കാനത്തൂർ,അലോഷ്യസ് ജോർജ്,സ്വപ്ന ജോർജ്,ജില്ലാ സെക്രട്ടറി ടി.രാജേഷ് കുമാർ, പി.ശ്രീജ,കൗൺസിലർമാരായ എം.കെ.പ്രിയ ,പി.ജലജാക്ഷി ,സി.എം.വർഗീസ്, എ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.