എച്ച്.വി.പി വാക്സിൻ ക്യാമ്പയിൻ

Saturday 28 February 2026 10:05 PM IST

കാഞ്ഞങ്ങാട് : ഗർഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള എച്ച്.പി.വി വാക്‌സിനേഷൻ ക്യാമ്പയിൻ ജില്ലയിൽ ആരംഭിച്ചു. ജില്ലാശുപത്രി ടെലിമെഡിസിൻ ഹാളിൽ നഗരസഭ അദ്ധ്യക്ഷൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ മഹമൂദ് മുറിയനാവി അദ്ധ്യക്ഷത വഹിച്ചു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി.രാംദാസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ എം.ഇ.രേഷ്മ , ജില്ലാശുപത്രി സൂപ്രണ്ട് ഡോ.എം.പി.ജീജ , ഡോ.അജയ് രാജൻ, ഡോ.രമേശ് സംസാരിച്ചു. ഡോ.കെ.ശാന്തി സ്വാഗതവും പി.പി.ഹസീബ് നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് ജില്ലാശുപത്രി പി.പി.യൂണിറ്റിന്റെ നേതൃത്വത്തിൽ 14 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകി. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ പ്രവർത്തനം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.