താലൂക്ക് സെമിനാർ

Sunday 01 March 2026 1:03 AM IST

കിളിമാനൂർ: ഇന്ത്യൻ റിപ്പബ്ലിക് സങ്കൽപ്പവും യാഥാർത്ഥ്യവും എന്ന വിഷയത്തെ ആസ്പദമാക്കി ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ താലൂക്ക് സെമിനാർ സംഘടിപ്പിച്ചു.ഡോ.സുജ സൂസൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ആർ.കെ.ബൈജു സ്വാഗതം പറഞ്ഞു. പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ഷീബ,സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം മാത്യു.ടി,കെ.സുകേശൻ,വി.ബിനു,എസ്.കെ.സുൽത്താൻ,ബി.ജയതിലകൻ എന്നിവർ സംസാരിച്ചു.