ഡോ.ഷേർലി ദിവന്നിയ്ക്ക് ഡോ.ഹരി സ്മാരക പുരസ്‌കാരം 

Sunday 01 March 2026 12:29 AM IST

കോട്ടയം: ആയുർവേദ ചികിത്സകനായ ഡോ.സി.കെ ഹരീന്ദ്രൻ നായരുടെ സ്മരണാർത്ഥമുള്ള ഡോ.ഹരി ആയുർരത്‌ന പുരസ്‌കാരത്തിന് ഡോ.ഷേർലി ദിവന്നി അർഹയായി. 15,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ആതുര സേവന രംഗത്ത് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആയുർവേദ ഡോക്ടർക്കാണ് പുരസ്‌കാരം. സാഹിത്യകാരനായ കിളിരൂർ രാധാകൃഷ്ണൻ ചെയർമാനും, ഡോ.ആർ.വി അജിത്, ഡോ.ആശ ശ്രീധർ എന്നിവർ അംഗങ്ങളായുള്ള ജൂറിയാണ് പുരസ്‌കാരം നിശ്ചയിച്ചതെന്ന് ഡോ.സി.കെ ഹരീന്ദ്രൻനായർ ട്രസ്റ്റ് ചെയർമാൻ സി.എച്ച്.അജിത്കുമാർ അറിയിച്ചു. ചങ്ങനാശേരി ഗവ.ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറാണ് ഡോ.ഷേർലി ദിവന്നി. ചികിത്സാ, ഗവേഷണ രംഗങ്ങളിൽ ഒരുപോലെ പ്രാഗത്ഭ്യം പുലർത്തുന്ന ഡോക്ടറാണ്.