ബാലകൃഷ്ണ പണിക്കർക്ക് പുരസ്‌കാരം

Sunday 01 March 2026 12:37 AM IST

കുട്ടനെല്ലൂർ: വൈക്കം പരമേശ്വര അയ്യർ സ്മാരക പുരസ്‌കാരം ഡോ.വി ബാലകൃഷ്ണ പണിക്കർക്ക്. തൃശൂർ സി.അച്യുത മേനോൻ ഗവൺമെന്റ് കോളേജ് മാത്തമാറ്റിക്‌സ് ആൻഡ്് ഡാറ്റാ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി കേരള വന ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.പി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി. ബി.വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ജി.മധു , ഡോ. എൻ.കെ.സുന്ദരേശ്വരൻ, ഡോ. വിശ്വനാഥൻ, ഡോ. ഉണ്ണിക്കൃഷ്ണൻ തെക്കെപ്പാട്ട്, വൈക്കം പരമേശ്വര അയ്യരുടെ മകൻ ഡോ.വൈക്കം രാജശേഖൻ എന്നിവർ സംസാരിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.