ക്ലാസ് മുറികളുടെ ഉദ്ഘാടനം
Sunday 01 March 2026 12:39 AM IST
കുന്നംകുളം: മോഡൽ ബോയ്‌സ് സ്‌കൂളിൽ നിർമ്മിച്ച മൂന്നാം നില ക്ലാസ് മുറികളുടെ ഉദ്ഘാടനം എ.സി. മൊയ്തീൻ എം.എൽ.എ. നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സൗമ്യ അനിലൻ അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2023-24 പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 63 ലക്ഷം രൂപ ചെലവഴിച്ചാണ് വി.എച്ച്.എസ്.ഇ. വിഭാഗത്തിന്റെ മൂന്നാം നില നിർമ്മിച്ചത്. 286.80 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിച്ച കെട്ടിടത്തിൽ മൂന്ന് ക്ലാസ് മുറികളാണുള്ളത്.
രണ്ട് കോടി രൂപ ചെലവിൽ പുതിയ ബ്ലോക്കിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സാന്റോ സെബാസ്റ്റ്യൻ, പി.ജി. ജയപ്രകാശ്, പുഷ്പ ജോൺ, ടി. സോമശേഖരൻ, ആർഷ ജിജു തുടങ്ങിയവർ സംസാരിച്ചു.