ഖമനേയിയെ വധിച്ചു?; അവകാശവാദവുമായി നെതന്യാഹു, മൃതദേഹം കണ്ടെടുത്തെന്ന് ഇസ്രയേൽ അധികൃതർ

Sunday 01 March 2026 2:18 AM IST

ഇറാനെ പ്രഹരിച്ച് ഇസ്രയേൽ- യു.എസ് ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ തിരിച്ചടി ദുബായിലും കുവൈറ്റിലും അടക്കം സ്ഫോടനം

ഇറാനിൽ 201 മരണം, 747 പേർക്ക് പരിക്ക് ഇറാനിലെ സ്കൂളിൽ മിസൈൽ പതിച്ച് 87 കുട്ടികൾക്ക് ദാരുണാന്ത്യം

ഹോർമുസ് കടലിടുക്ക് താത്കാലികമായി അടച്ചു

ടെഹ്റാൻ: ഇറാനിൽ യു.എസും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഖമനേയിയുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയതായി ഇസ്രയേൽ അധികൃതർ അറിയിച്ചു. ഇരു രാജ്യങ്ങളും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്ന സൂചനകൾ ലഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.

ആണവ കരാറിനു വഴങ്ങാത്ത ഇറാനെതിരെ ഇന്നലെ മുതൽ യു.എസും ഇസ്രയേലും ആക്രമണം നടത്തുകയാണ്. ഇതോടെ റംസാൻ വ്രതത്തിന്റെ പുണ്യനാളുകളിൽ പശ്ചിമേഷ്യ യുദ്ധ ഭീതിയിലായി. ലക്ഷക്കണക്കിന് മലയാളികളുള്ള ഗൾഫ് രാജ്യങ്ങളെ ഇറാൻ ആക്രമിച്ചതോടെ കേരളം കടുത്ത ആശങ്കയിൽ. ആക്രമണം നേരിട്ട മേഖലകളിൽ നിന്ന് മലയാളികളടക്കം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.

ദുബായിലെ പാം ജുമൈറ കെട്ടിടത്തിൽ മിസൈൽ പതിച്ച് നാലുപേർക്ക് പരിക്ക്. കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്. ഇന്ത്യയിൽ നിന്നുള്ള മിക്ക വിമാന സർവീസുകളും റദ്ദാക്കി.

ഇതിനിടെ, ലോകത്തിലെ നിർണായക ഊർജ്ജ ഇടനാഴിയായ ഹോർമുസ് കടലിടുക്ക് ഇറാൻ താത്കാലികമായി അടച്ചു.

ഇറാനിൽ രാഷ്ട്രീയ, സൈനിക നേതാക്കളടക്കം 201 പേർ കൊല്ലപ്പെട്ടു. ഇതിൽ 87 പേർ കുട്ടികളാണ്. മിനാബിലെയും ടെഹ്റാനിലെയും രണ്ട് സ്കൂളുകളിൽ മിസൈൽ പതിക്കുകയായിരുന്നു. 747 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കും.

ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, യു.എ.ഇ, സൗദി അറേബ്യ, ജോർദ്ദാൻ, ഇറാക്ക് എന്നിവിടങ്ങളിലെ യു.എസ് ബേസുകൾക്ക് നേരെയും ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വർഷിച്ചു.

ഇസ്രയേലിലെ ടെൽ അവീവ്, ഹൈഫ, ബീർഷേബ, ജെറുസലേം തുടങ്ങിയ നഗരങ്ങളിലേക്കും ഇറാൻ പ്രത്യാക്രമണം നടത്തി. രാജ്യാതിർത്തിയിൽ പ്രവേശിക്കുംമുമ്പേ മുഴുവൻ മിസൈലുകളും തകർത്തെന്ന് ഖത്തർ അറിയിച്ചു. യു.എ.ഇയിലെ അബുദാബിയിൽ വ്യോമപ്രതിരോധ സംവിധാനം തകർത്ത ഇറാൻ മിസൈലിന്റെ അവശിഷ്ടം പതിച്ച് ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടു.

ആദ്യം മുതൽ ഉന്നം ഖമനേയി

ഇന്നലെ രാവിലെ 9.45ന് (ഇന്ത്യൻ സമയം രാവിലെ 11.45) ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്കായിരുന്നു ആദ്യ ആക്രമണം. 'ഓപ്പറേഷൻ റോറിംഗ് ലയൺ" എന്ന പേരിൽ ഇസ്രയേലും 'ഓപ്പറേഷൻ എപിക് ഫ്യൂരി" എന്ന പേരിൽ യു.എസും മിസൈലുകൾ വർഷിക്കുകയായിരുന്നു.

ഖമനേയി അടക്കമുള്ള ഭരണമേധാവികളെയും ആണവ, സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടു. 24 പ്രവിശ്യകളിലായി നൂറിലേറെ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ബഹുനില കെട്ടിടങ്ങൾ സ്ഫോടനത്തിന് ഇരയായി.

ഇസ്രയേലിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടം. 89 പേർക്ക് പരിക്കേറ്റു. നെഗേവ് മരുഭൂമിയിലെ ഡിമോണ ആണവ കേന്ദ്രത്തിന് നേരെയും ഇറാന്റെ ആക്രമണമുണ്ടായി. ജനങ്ങളെ ഷെൽട്ടറുകളിലേക്ക് മാറ്റി. ഇസ്രയേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇറാന്റെ മിസൈൽ പതിച്ച് തെക്കൻ സിറിയയിലെ സുവൈദയിൽ 4 പേരും ഇറാക്കിൽ 2 പേരും കൊല്ലപ്പെട്ടു

# യു.എസ് ലക്ഷ്യം

1. ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കുക

2. നിലവിലെ ഭരണകൂടത്തെ പുറത്താക്കുക

3. മിസൈൽ ശേഷി തകർക്കുക

വി​റ​പ്പി​ച്ച് ​ടോ​മ​ഹോ​ക്ക്

ടെ​ൽ​ ​അ​വീ​വ്:​ ​ഒ​രേ​ ​സ​മ​യം​ ​നാ​വി​ക,​ ​ക​ര​ ​അ​ധി​ഷ്ഠി​ത​ ​പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ​ ​നി​ന്നാ​യി​രു​ന്നു​ ​ഇ​റാ​നെ​തി​രെ​ ​യു.​എ​സ്-​ഇ​സ്ര​യേ​ൽ​ ​ആ​ക്ര​മ​ണം​ ​തു​ട​ങ്ങി​യ​ത്.​ ​അ​റ​ബി​ക്ക​ട​ലി​ലും​ ​ഇ​സ്ര​യേ​ലി​ ​തീ​ര​ത്തു​മു​ള്ള​ ​വി​മാ​ന​വാ​ഹി​നി​ക​ളി​ൽ​ ​നി​ന്ന് ​യു.​എ​സി​ന്റെ​ ​യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ ​പ​റ​ന്നു​യ​ർ​ന്നു. യു.​എ.​ഇ,​ ​ഖ​ത്ത​ർ,​ ​കു​വൈ​റ്റ്,​ ​ബ​ഹ്റൈ​ൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ബേ​സു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​യു.​എ​സ് ​വി​മാ​ന​ങ്ങ​ളും​ ​ദൗ​ത്യ​ത്തി​ൽ​ ​പ​ങ്കാ​ളി​യാ​യി.​ ​ഇ​സ്ര​യേ​ലി​നു​ള്ളി​ലെ​ ​ബേ​സു​ക​ളി​ൽ​ ​നി​ന്നാ​ണ് ​ഇ​സ്ര​യേ​ലി​ ​യു​ദ്ധ​വി​മാ​ന​ങ്ങ​ളും​ ​മി​സൈ​ലു​ക​ളും​ ​കു​തി​ച്ച​ത്.​ ​ഇ​റാ​നി​ലെ​ ​ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളെ​ ​ത​ക​ർ​ക്കാ​ൻ​ ​ക​രു​ത്തു​റ്റ​ ​ടോ​മ​ഹോ​ക്ക് ​ക്രൂ​സ് ​മി​സൈ​ലു​ക​ളെ​യാ​ണ് ​യു.​എ​സ് ​പ്ര​ധാ​ന​മാ​യും​ ​ഉ​പ​യോ​ഗി​ച്ച​ത്.​ ​യു​ദ്ധ​ക്ക​പ്പ​ലു​ക​ളി​ൽ​ ​നി​ന്നാ​ണ് ​ഇ​വ​യെ​ ​വി​ക്ഷേ​പി​ച്ച​ത്.​ ​മ​ണി​ക്കൂ​റി​ൽ​ 880​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത​യു​ള്ള​ ​ടോ​മ​ഹോ​ക്ക് ​റ​ഡാ​റു​ക​ളു​ടെ​ ​ക​ണ്ണി​ൽ​പ്പെ​ടാ​തെ​ ​പ​റ​ക്കും. ഇ​സ്ര​യേ​ലാ​ക​ട്ടെ,​ ​ബ്ലൂ​ ​സ്പാ​രോ​ ​ബാ​ലി​സ്റ്റി​ക് ​മി​സൈ​ലു​ക​ളും​ ​സ്പൈ​സ് ​ഗൈ​ഡ​ഡ് ​ബോം​ബു​ക​ളും​ ​ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​അ​തേ​ ​സ​മ​യം,​ ​ഇ​റാ​നെ​തി​രെ​യു​ള്ള​ ​പ്ര​തി​രോ​ധ​ ​ന​ട​പ​ടി​ക​ൾ​ക്ക് ​യു.​എ​സി​നെ​ ​സ​ഹാ​യി​ച്ചെ​ന്ന് ​യു.​കെ​ ​സ്ഥി​രീ​ക​രി​ച്ചു.

ആ​ണ​വ​ ​ശേ​ഷി​യു​ടെ​ ​പേ​രിൽ

ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ജൂ​ണി​ൽ​ 12​ ​ദി​വ​സം​ ​നീ​ണ്ട​ ​ആ​ക്ര​മ​ണ​ത്തി​ലൂ​ടെ​ ​ഇ​റാ​നി​ലെ​ ​ആ​ണ​വ​ ​കേ​ന്ദ്ര​ങ്ങ​ളെ​ ​യു.​എ​സ് ​ത​ക​ർ​ത്തി​രു​ന്നു.​ ​അ​ന്ന് ​ഇ​റാ​ന്റെ​ ​ആ​ണ​വ​ ​ശേ​ഷി​ ​ഇ​ല്ലാ​താ​ക്കി​യെ​ന്ന് ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ് ​അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​റാ​ൻ​ ​എ​ല്ലാം​ ​പു​നഃ​രാ​രം​ഭി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണെ​ന്ന് ​ട്രം​പ് ​ആ​രോ​പി​ക്കു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ഏ​താ​നും​ ​ആ​ഴ്ച​ക​ളാ​യി​ ​ആ​ണ​വ​ ​ക​രാ​റി​ലെ​ത്താ​ൻ​ ​ഇ​റാ​ന് ​മേ​ൽ​ ​യു.​എ​സ് ​ക​ടു​ത്ത​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തു​ക​യാ​യി​രു​ന്നു.​ ​ഇ​റാ​ൻ​ ​വ​ഴ​ങ്ങാ​തെ​ ​വ​ന്ന​തോ​ടെ​യാ​ണ് ​ആ​ക്ര​മ​ണം.​ ​നാ​ളെ​ ​വീ​യ​ന്ന​യി​ൽ​ ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​നാ​ലാം​ ​റൗ​ണ്ട് ​ആ​ണ​വ​ ​ച​ർ​ച്ച​യു​ടെ​ ​കാ​ര്യം​ ​ഇ​തോ​ടെ​ ​അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

# ഇറാനിൽ ആക്രമണമുണ്ടായ പ്രധാന നഗരങ്ങൾ - ടെഹ്റാൻ, ഖ്വോം, കരാജ്, കെർമാൻഷ, തബ്രിസ്, ബുഷെഹർ, ചബഹാർ

അധികാരികളെ പുറത്താക്കാൻ ഇറാൻ ജനതയ്ക്ക് ലഭിച്ച അവസരമാണിത്.

- ഡൊണാൾഡ് ട്രംപ്, പ്രസിഡന്റ്, യു.എസ്

ഇറാൻ ഭരണകൂടം ഉയർത്തുന്ന ഭീഷണി തടയുകയാണ് ലക്ഷ്യം.

- ബെഞ്ചമിൻ നെതന്യാഹു, പ്രധാനമന്ത്രി, ഇസ്രയേൽ