മിഡിൽ ഈസ്‌റ്റിനെ പൊതിഞ്ഞ് യു.എസിന്റെ സൈനിക വലയം

Sunday 01 March 2026 6:51 AM IST

ടെൽ അവീവ്: 2003ലെ ഇറാക്ക് യുദ്ധത്തിന് ശേഷമുള്ള മിഡിൽ ഈസ്റ്റിലെ യു.എസിന്റെ ഏറ്റവും വലിയ സൈനിക സന്നാഹത്തെയാണ് ട്രംപ് ഭരണകൂടം അണിനിരത്തിയിട്ടുള്ളത്.

# 50,000

ബഹ്‌റൈൻ, ഈജിപ്റ്റ്, ഇറാക്ക്, ഇസ്രയേൽ, ജോർദ്ദാൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, സിറിയ, യു.എ.ഇ എന്നിവിടങ്ങളിലെ ബേസുകളിലും യുദ്ധക്കപ്പലുകളിലുമായുള്ള അമേരിക്കൻ സൈനികർ

# 19

8 സ്ഥിര ബേസുകൾ അടക്കം മിഡിൽ ഈസ്റ്റിലുള്ള യു.എസ് സൈനിക കേന്ദ്രങ്ങൾ

# തന്ത്രപ്രധാനം അൽ-ഉദെയ്ദ്

യു.എസിന്റെ മിഡിൽ ഈസ്റ്റിലെ വലിയ സൈനിക ബേസാണ് അൽ-ഉദെയ്ദ്. ഖത്തറിൽ ദോഹയ്ക്ക് സമീപമുള്ള ഇവിടെയാണ് യു.എസിന്റെ മിഡിൽ ഈസ്റ്റിലെ സൈനിക നടപടികൾക്ക് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ കമാൻഡിന്റെ ആസ്ഥാനം. ഏകദേശം 10,000 സൈനികർ ഇവിടെ മാത്രമുണ്ടെന്ന് കരുതുന്നു

# വിമാനവാഹിനികൾ

1. യു.എസ്.എസ് എബ്രഹാം ലിങ്കൺ - അറബിക്കടലിൽ. 90ഓളം യുദ്ധവിമാനങ്ങളും 5,​000ത്തോളം സൈനികരും

2. യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് - ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി. ഇസ്രയേലിലെ ഹൈഫാ തീരത്ത്. 75 ലേറെ യുദ്ധവിമാനങ്ങൾ

# പടക്കപ്പലുകൾ

 ചെങ്കടൽ, അറബിക്കടൽ, മെഡിറ്ററേനിയൻ കടൽ എന്നിവിടങ്ങളിലായി 13 ഓളം ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ

 മൂന്ന് ചെറു യുദ്ധക്കപ്പലുകൾ ബഹ്റൈന് സമീപം പേർഷ്യൻ ഉൾക്കടലിൽ

# ആകാശക്കോട്ട

 എഫ് - 35, എഫ് - 16, എഫ് - 22 റാപ്റ്റർ തുടങ്ങിയ അത്യാധുനിക ജെറ്റുകൾ ഇസ്രയേലിലെ ഒവ്ഡാ എയർബേസിൽ എത്തിച്ചു  ഭൂഗർഭ കേന്ദ്രങ്ങളെ തകർക്കാൻ ശേഷിയുള്ള ബി - 52 അടക്കം ബോംബർ വിമാനങ്ങളും ആക്രമണത്തെ പിന്തുണയ്ക്കാനുള്ള ഇന്ധന ടാങ്കർ വിമാനങ്ങളും മേഖലയിൽ  ഇറാന്റെ തിരിച്ചടി മുന്നിൽ കണ്ട് അധിക പേട്രിയറ്റ്, താഡ് വ്യോമപ്രതിരോധ സംവിധാനങ്ങളെ വിന്യസിച്ചു