'പുറത്തുകടക്കുന്ന അവസാനത്തെ വിമാനമാകാം എന്റേത്'; ഇറാൻ ആക്രമണത്തെക്കുറിച്ച് സംഗീതസംവിധായകൻ

Sunday 01 March 2026 2:20 PM IST

യുഎസ്-ഇറാൻ വിമാനത്താവളങ്ങൾ അടയ്‌ക്കുന്നതിന് തൊട്ടുമുൻപാണ് താൻ ഖത്തർ വിട്ടതെന്ന് വെളിപ്പെടുത്തി സംഗീതസംവിധായകൻ സന്തോഷ് നാരായണൻ. എക്‌സിൽ പങ്കുവച്ച പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംഘർഷാവസ്ഥയെ തുടർന്ന് വ്യോമാതിർത്തി അടയ്‌ക്കുമെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ നിന്ന് പുറത്തുകടന്ന അവസാനത്തെ വിമാനങ്ങളിൽ ഒന്നിലായിരിക്കാം താനെന്നും അദ്ദേഹം പറഞ്ഞു. അവിടെ കുടുങ്ങിക്കിടക്കുന്നവരുടെ സുരക്ഷയ്‌ക്കായി പ്രാർത്ഥിക്കുന്നതായും അദ്ദേഹം എക്‌സിൽ കുറിച്ചു.

'വിമാനത്താവളങ്ങൾ പൂർണമായി അടയ്‌ക്കുന്നതിന് മുൻപ് മദ്ധ്യേഷ്യയിൽ നിന്ന് പുറത്തുകടന്ന അവസാനത്തെ വിമാനങ്ങളിൽ ഒന്നായിരിക്കാം എന്റെ ഖത്തർ ഫ്ളൈറ്റ്. ഞാൻ യുഎസിലേക്ക് പോകുന്നതുകൊണ്ട് സ്റ്റാർലിങ്ക് വഴി കണക്‌ട് ചെയ്‌തു. ഇവിടെയുള്ള എല്ലാ സഹോദരങ്ങളുടെയും സുരക്ഷയ്‌ക്കുവേണ്ടി പ്രാർത്ഥിക്കുന്നു'- അദ്ദേഹം കുറിച്ചു.