27 പേർക്ക് കൂടി സർക്കസ് പെൻഷൻ അനുവദിച്ച് സർക്കാർ
Sunday 01 March 2026 5:31 PM IST
തിരുവനന്തപുരം: 27 അവശ സർക്കസ് കലാകാരന്മാർക്ക് കൂടി പെൻഷൻ അനുവദിക്കാൻ കായിക മന്ത്രി വി അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാനതല സമിതി യോഗം തീരുമാനിച്ചു. മാനദണ്ഡം അനുസരിച്ച് ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് തീരുമാനം. ഇതോടെ സർക്കസ് പെൻഷൻ ലഭിക്കുന്നവരുടെ എണ്ണം 1100 ആയി. 2000 രൂപയാണ് പെൻഷൻ.
അടുത്ത മാസം മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും.കണ്ണൂർ ജില്ലയിൽ നിന്ന് 22 പേർക്ക് പുതുതായി പെൻഷൻ അനുവദിച്ചിട്ടുണ്ട്. മലപ്പുറം, എറണാകുളം ജില്ലകളിൽ രണ്ടുപേർക്ക് വീതവും കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്കും പുതുതായി പെന്‍ഷന്‍ ലഭിക്കും. കായിക ഡയറക്ടറേറ്റ് വഴിയാണ് പെൻഷൻ തുക ലഭ്യമാക്കുന്നത്.