ശബരിമല ഇടത്താവളം ഉദ്ഘാടനം നാളെ
Monday 02 March 2026 1:18 AM IST
എരുമേലി : സംസ്ഥാന സർക്കാർ കിഫ്ബി മുഖേന 15 കോടി രൂപ അനുവദിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ എരുമേലി വലിയമ്പലം കോമ്പൗണ്ടിൽ നിർമ്മാണം പൂർത്തീകരിച്ച എരുമേലി ഇടത്താവളത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 10.30 ന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹിക,സാമുദായിക, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ശബരിമല തീർഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിൽ തീർത്ഥാടകരുടെ ക്ഷേമവും സൗകര്യവും കണക്കാക്കിയാണ് ഇടത്താവളം ഒരുക്കിയത്.