പ്യാർ ഓഡിയോ പ്രകാശനം നടന്നു

Monday 02 March 2026 6:27 AM IST

ബോളിവുഡ് നടിമാരായ കേതകി നാരായണൻ, അമിക ഷൈലു എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന "പ്യാർ" എന്ന മലയാള ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്നു. സംവിധായകരായ ജോസ് തോമസ്, മെക്കാർട്ടിൻ, ജി മാർത്താണ്ഡൻ, നടി കേതകി നാരായൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വൈഡ് സ്ക്രീൻ മീഡിയയുടെ ബാനറിൽ മനോജ് ഗോവിന്ദൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്യാർ ഇംഗ്ലീഷിലും മലയാളത്തിലുമായാണ് ഒരുങ്ങുന്നത് ഇംഗ്ലീഷിൽ "WHY KNOT" എന്ന പേരിലാണ് എത്തുക. റിനിൽ ഗൗതം സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഏഴു മനോഹര ഗാനങ്ങൾ കെ. എസ് ചിത്ര,ചിത്ര അരുൺ,നജീം അർഷാദ്,രൂവിത് ഗോവിന്ദ്,പ്രവീൺ നീരജ്,ഗോകുൽ പ്രസാദ്,സുൽഫിക്, പ്രിയ ബൈജു എന്നിവർ ആലപിക്കുന്നു. കൈതപ്രം ,മുരളി നീലാംബരി,ഡോക്ടർ ജോജി കുര്യാക്കോസ്, ദിവ്യവള്ളി സന്തോഷ്, സുൽഫിക് എൽ , ഫൈസൽ മർസുകി, നിതിൻ അഷ്ടമൂർത്തി എന്നിവരുടേതാണ് ഗാനരചന. ഹോളിവുഡ് നടി ഐറീന മിഹാൽ കോവിച്, കൊറിയോഗ്രാഫർ ജോബിൻ ജോർജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന "പ്യാർ മേയ് ആദ്യം പ്രദർശനത്തിന് എത്തും. പി .ആർ .ഒ എ. എസ്. ദിനേശ്,മനു ശിവൻ.