വെള്ളാള മഹാസഭ വാർഷികം

Monday 02 March 2026 6:30 AM IST

തിരുവനന്തപുരം: കേരള വെള്ളാള മഹാസഭയുടെ വാർഷിക പൊതുയോഗം കെ.വി.എം.എസ്.സംസ്ഥാന പ്രസിഡന്റ് കെ.മുകേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വി .സുരേഷ് മണക്കാട് റിപ്പോർട്ടും, ട്രഷറർ പി ടി മോഹനൻ കണക്കുകളും അവതരിപ്പിച്ചു.പി.എസ് വരദൻ, ജനാർദ്ദനൻ പിള്ള, സഞ്ചു ബി.കെ, പി .എസ് മഹേശ്വരി, പ്രിയ സുനിൽ, സിന്ധു രാജ്, ബോർഡ് അംഗങ്ങൾ, കീഴ്ഘടക ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.