വാദ്ധ്യായർ മഹാസഭ ജനറൽ കൗൺസിൽ
Monday 02 March 2026 12:04 AM IST
കോട്ടയം: വാദ്ധ്യായർ മഹാസഭ സംസ്ഥാന ജനറൽ കൗൺസിൽ യോഗം കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സോമദാസ് വെട്ടിക്കവല അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അജിത് ആലുവ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ലതാ ഹരിദാസ് കണക്ക് അവതരിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ വാദ്ധ്യായർ മഹാസഭയുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും സംഘടനയെ പരിഗണിക്കുകയും ചെയ്യുന്ന കക്ഷിയ്ക്ക് പിന്തുണ നൽകാൻ സഭ ഏകകണ്ഠമായി തീരുമാനിച്ചു.