കെ.പി.എസ്.ടി.എ പ്രതിഷേധ ധർണ

Monday 02 March 2026 1:41 AM IST

തൊടുപുഴ : അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സ്വകാര്യ വിവരങ്ങൾ ചോർത്തിയ സർക്കാർ നടപടിക്കെതിരെ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ഡി.ഡി.ഇ ഓഫീസിന് മുമ്പിൽ പ്രതിഷേധ സായാഹ്നം നടത്തി. ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് ബിജു ഐസക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് സുനിൽ ടി തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സജി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ഷിന്റോ ജോർജ്, സിനി ട്രീസ ജോൺ, രാജിമോൻ ഗോവിന്ദ്, ജെയിംസ് സെബാസ്റ്റ്യൻ, ജീസ് എം അലക്സ്, രതീഷ് വി.ആർ , ഡയസ് ജോൺ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.