മലയാള ഭാഷാ സെമിനാർ

Monday 02 March 2026 3:55 AM IST

പൂവാർ: കൊല്ലംകോട് തൂത്തൂർ സെന്റ് ജൂഡ് കോളേജിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷവും മലയാളഭാഷാ സെമിനാറും സംഘടിപ്പിച്ചു.കവി രാജൻ വി. പൊഴിയൂർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.ജി.ആൻലെറ്റ് അദ്ധ്യക്ഷത വഹിച്ചു.മലയാള വിഭാഗം മേധാവി ഡോ.വിന്നി ജി.സാഗോ ആമുഖ പ്രഭാഷണം നടത്തി. മലയാള സമാജം സെക്രട്ടറി എസ്.ഷാമിയ,ടി.ജെഫ്ത എന്നിവർ മോഡറേറ്ററായിരുന്നു,തുടർന്ന് നടന്ന സംവാദത്തിൽ നൂറോളം കുട്ടികൾ പങ്കുചേർന്നു.