അന്താരാഷ്ട്ര സമ്മേളനം
Monday 02 March 2026 3:59 AM IST
തിരുവനന്തപുരം: കേരള ലാ അക്കാഡമി ലാ കോളേജിന്റെ ആഭിമുഖ്യത്തിൽ “മെഡിക്കൽ ലാ പോളിസി ആൻഡ് എത്തിക്സ്” എന്ന വിഷയത്തെ ആസ്പദമാക്കി അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന വിവരാവകാശ കമ്മിഷണർ സോണിച്ചൻ പി.ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ലാ അക്കാഡമി ഡയറക്ടർ അഡ്വ.നാഗരാജ് നാരായണൻ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ കെ.അനിൽകുമാർ,പ്രിൻസിപ്പൽ പ്രൊഫ. ഹരീന്ദ്രൻ .കെ, വൈസ് പ്രിൻസിപ്പൽ പ്രൊഫ.ജി.അനിൽകുമാർ,ഡോ.ദക്ഷിണ സരസ്വതി,ഡോ.മാളവിക ജെ.എന്നിവർ പങ്കെടുത്തു.