വീട്ടിൽ റോസാച്ചെടിയുണ്ടോ? ഇനി ഒന്നുകൊണ്ടും വിഷമിക്കേണ്ട, പണം ഒഴുകിയെത്തും

Sunday 01 March 2026 9:09 PM IST

മലയാളികളുടെ വീട്ടിൽ പ്രധാനമായി കാണുന്ന ഒരു ചെടിയാണ് റോസാച്ചെടി. സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെ പ്രതീകമായാണ് പലരും റോസാപ്പൂവിനെ കാണുന്നത്. വളരെ വേഗം തന്നെ വീടുകളിൽ ഈ ചെടി പിടിക്കുന്നതിനാൽ ഒരു വീട്ടിൽ തന്നെ രണ്ടും മൂന്നും റോസാച്ചെടി കാണും. എന്നാൽ റോസാപ്പൂവിനെക്കുറിച്ച് വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. ഇക്കാര്യം പലർക്കും അറിയില്ല.

വാസ്തുശാസ്ത്രം അനുസരിച്ച് റോസാച്ചെടി നടുന്നത് വീട്ടിലുള്ളവർക്ക് ഗുണം ചെയ്യുന്നു. ചുവപ്പ്, പിങ്ക്, വെള്ള നിറത്തിലുള്ള റോസാപ്പൂക്കൾ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ്. പുതിയ തുടക്കങ്ങൾക്കും കുടുംബസൗഹൃദത്തിനും റോസാച്ചെടി കിഴക്ക് വശത്ത് നടുന്നതാണ് നല്ലത്. സമൃദ്ധിയും സാമ്പത്തിക പുരോഗതിയും ആഗ്രഹിക്കുന്നവർ വടക്ക് വശത്ത് നടുന്നതായിരിക്കും നല്ലത്. പോസ്റ്റീവ് എനർജി ലഭിക്കാൻ വടക്കുകിഴക്ക് വശത്ത് നടുന്നത് നല്ലതാണെന്നാണ് വാസ്തുവിൽ പറയുന്നത്. എന്നാൽ തെക്കുപടിഞ്ഞാറ് ഭാഗത്ത് മുൾച്ചെടികൾ നടുന്നത് ഒഴിവാക്കുക.

പ്രണയജീവിതത്തിൽ പ്രശ്നങ്ങൾ ഉള്ളവർ കിടപ്പുമുറിയിൽ ഒരു ഗ്ലാസ് പാത്രത്തിൽ വെള്ളം നിറച്ച് ഇതിൽ കുറച്ച് റോസാപ്പൂവിന്റെ ഇതളുകളിട്ട് സൂക്ഷിക്കുന്നത് നല്ലതാണ്. ദിവസവും ഈ ഇതളുകളും വെള്ളവും മാറ്റണം. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ പ്രണയജീവിതം കൂടുതൽ നല്ലതാക്കുന്നുവെന്നാണ് വാസ്തുവിൽ പറയുന്നത്. വെള്ളിയാഴ്ച ദിവസം വെറ്റിലയിൽ അഞ്ച് റോസാപ്പൂവ് ഇതളുകൾവച്ച് ദുർഗാദേവിക്ക് സമർപ്പിക്കുക. ഇത് സാമ്പത്തിക പ്രശ്നത്തിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്നതായി വാസ്തുവിൽ പറയുന്നു.