ഇറാൻ  -  ഇസ്രയേൽ  സംഘർഷം; ഖത്തറിൽ  മലയാളിക്ക് പരിക്ക്

Sunday 01 March 2026 10:26 PM IST

ദുബായ്: ഇറാൻ - ഇസ്രയേൽ സംഘർഷത്തിൽ ഖത്തറിൽ മലയാളിക്ക് പരിക്കേറ്റു. തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് കെെക്കും കാലിനും പരിക്കേറ്റത്. തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ പൂർവ വിദ്യാർത്ഥിയാണ്. ഇന്നലെ ഖത്തറിൽ ഉണ്ടായ ആക്രമണത്തിലാണ് ഹിഷാമിന് പരിക്കേറ്റത്.

ശ​ബ്ദം​കേ​ട്ട് ​ജോ​ലി​സ്ഥ​ല​ത്ത് ​പു​റ​ത്തി​റ​ങ്ങി​ ​നി​ൽ​ക്കു​മ്പോ​ൾ​ ​ത​ക​ർ​ന്നു​വീ​ണ​ ​മി​സൈ​ലി​ന്റെ​ ​ക​ഷ​ണം​ ​തെ​റി​ച്ച് ​ഹി​ഷാ​മി​ന്റെ​ ​കെെ​യി​ൽ​ ​ത​ട്ടി​യ​ ​ശേ​ഷം​ ​കാ​ലി​ൽ​ ​വീ​ഴു​ക​യാ​യി​രു​ന്നു.​ ​കാ​ലി​ന് ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തി. ഇ​ന്ന്​ ​രാ​വി​ലെ​യാ​ണ് ​വി​വ​രം​ ​ഹി​ഷാ​മി​ന്റെ​ ​സ​ഹോ​ദ​ര​നെ​ ​വി​ളി​ച്ച​റി​യി​ച്ച​ത്.​ ​രാ​ത്രി​യോ​ടെ​ ​വെ​ങ്കി​ട​ങ്ങി​ലു​ള്ള​ ​ബ​ന്ധു​ക്ക​ളു​മാ​യി​ ​ഹി​ഷാം​ ​സം​സാ​രി​ച്ചു.​ ​മൂ​ന്നാ​ഴ്ച​ ​മു​മ്പാ​ണ് ​ഹി​ഷാം​ ​വി​ദേ​ശ​ത്തേ​യ്ക്ക് ​പോ​യ​ത്.

ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ​ഗൾഫ് രാജ്യങ്ങളിലേക്ക് ശക്തമായ വ്യോമാക്രമണമാണ് ഇറാൻ നടത്തുന്നത്. ദുബായ്, ദോഹ, മനാമ ,എന്നീ രാജ്യങ്ങളെ ആക്രമിച്ച ഇറാൻ യുഎസ് നിക്ഷേപങ്ങളുള്ള പ്രദേശങ്ങളിലാണ് പ്രത്യാക്രമണം തുടരുന്നത്. ദുബായ്, യുഎഇ, ബഹ്റെെൻ തലസ്ഥാനമായ മനാമ, ദോഹ എന്നിവിടങ്ങളിൽ ഞായറാഴ്ച രാവിലെ ശക്തമായ ആക്രമണമാണ് റിപ്പോർട്ട് ചെയ്തത്.

ദോഹയുടെ തെക്ക‌ൻ ന​ഗരത്തിൽ സ്ഫോടനത്തിന്റെ വലിയ ശബ്ദവും കനത്ത പുകയും ഉയർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് ദുബായിലും സ്ഫോടന ശബ്ദമുണ്ടായി. മിസെെലിൽ നിന്നുയരുന്ന കനത്ത വെള്ളപ്പുകയും ന​ഗരത്തിന്റെ ആകാശമാകെ പടർന്നു. ബഹ്റെയ്ൻ തലസ്ഥാനമായ മനാമയിലും ഇറാൻ മിസൈൽ ആക്രമണം നടത്തി. എന്നാൽ ആകാശത്തുവച്ച് അവ തകർക്കുകയായിരുന്നു. രാജ്യത്ത് അമേരിക്കൻ സൈനിക താവളങ്ങളുടെ പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ആക്രമണം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പിനെത്തുടർന്നാണിത്. കഴിയുന്നതും വീടുകളിൽ തന്നെ തുടരാനാണ് ജനങ്ങളോട് അധികൃതർ പറയുന്നത്. ഇവിടത്തെ വിദ്യാലയങ്ങൾ താൽക്കാലികമായി അടയ്ക്കുകയും ക്ലാസുകൾ ഓൺലൈനിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബോർഡ് പരീക്ഷ നടക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.