കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

Monday 02 March 2026 3:41 AM IST

നെടുമങ്ങാട്: കാട്ടുപന്നി ഇടിച്ച് റോഡിൽ തെന്നിവീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. പനവൂർ പൂവക്കാട് പാണയം കുന്നിൽ വീട്ടിൽ ജയചന്ദ്രനാണ് പരിക്കേറ്റത്. ശനിയാഴ്ച രാതി ഏഴോടെ പനയമുട്ടം എൽ.പി സ്കൂളിന് സമീപമാണ് സംഭവം. റോഡിൽ വീണ ജയചന്ദ്രന്റെ മുഖത്തും തോളിലും പരിക്കേൽക്കുകയായിരുന്നു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.