എൻ.എസ്.എസ് പ്രതിനിധിസഭയിലേക്ക് എട്ടുപേർ കൂടി

Monday 02 March 2026 1:41 AM IST

ചങ്ങനാശേരി : എൻ.എസ്.എസ് പ്രതിനിധിസഭയിലേക്ക് ഉണ്ടായിരുന്ന 118 പ്രതിനിധിസഭാ മെമ്പർമാരുടെ ഒഴിവുകളിൽ എല്ലാ ഒഴിവുകളിലും ഔദ്യോഗികപക്ഷത്തിന് വിജയം. 110 പേർ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊല്ലം, അമ്പലപ്പുഴ മുകുന്ദപുരം താലൂക്കു യൂണിയനുകളിൽ നിന്നായി രഹസ്യബാലറ്റിലൂടെ എട്ടുപേരെ കൂടി ഇന്നലെ തിരഞ്ഞെടുത്തു. എട്ട് ഒഴിവുകളിലേക്ക് 16 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ആദിക്കാട് ഗിരീഷ്, പി.ആർ.ശശിധരൻനായർ (കൊല്ലം ), ഡോ.ഡി.ഗംഗാദത്തൻ നായർ (അമ്പലപ്പുഴ), ഉണ്ണികൃഷ്ണമേനോൻ, ഡി.പി.നായർ, അഡ്വ.ഡി.ശങ്കരൻകുട്ടി, സദാശിവൻ, കെ.എ.സുരേന്ദ്രൻ (മുകുന്ദപുരം) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.