വിപണികൾ സംഘടിപ്പിക്കും
Monday 02 March 2026 12:15 AM IST
കുട്ടനാട്: വർദ്ധിച്ചുവരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കാരണം വീർപ്പുമുട്ടുന്ന ഗ്രാമീണ ജനയതയ്ക് ആശ്വാസം പകരുന്നതിന്റെ ഭാഗമായി വാർഡുകൾ തോറും പുതിയ ചുറ്റുവട്ട വിപണികളും, ഗ്രാമ സ്വയംസഹായ ഗ്രൂപ്പുകളും രൂപീകരിക്കാൻ ഗ്രാമശക്തി കുട്ടനാട് താലൂക്ക് കമ്മിറ്റിയോഗം തീരുമാനിച്ചു.
മാമ്പുഴക്കരിയിൽ ചേർന്ന യോഗം റിട്ട.കൃഷി ഓഫീസറും ഗ്രാമശക്തിഫോറം കുട്ടനാട് രക്ഷാധികാരിയുമായ ജിമ്മിച്ചൻ നടിച്ചിറ ഉദ്ഘാടനം ചെയ്തു. സൈനോ തോമസ് മുക്കോടി അദ്ധ്യക്ഷനായി. മാത്തുക്കുട്ടി കരിവേലിത്തറ, തോമാച്ചൻ ഇടയാടി, പ്രൊഫ. ഡാർളി ബിജു പുലിശ്ശേരി, ബേബിച്ചൻ വെളിയനാട്, മാത്തുക്കുട്ടി കോയിപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.