കിഴങ്ങ് ഇടവിളക്കിറ്റ് വിതരണം

Monday 02 March 2026 12:15 AM IST

പറപ്പൂർ : തോളൂർ പഞ്ചായത്തിൽ കിഴങ്ങ് ഇടവിളക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പ്രിയ സുനിൽ അദ്ധ്യക്ഷയായി. നിർവഹണ ഉദ്യോഗസ്ഥയും കൃഷി ഓഫീസറുമായ മനീഷ പദ്ധതി വിശദീകരണം നടത്തി. ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ എന്നിവയടങ്ങുന്ന 500 രൂപ വില വരുന്ന കിറ്റ് സൗജന്യമായാണ് പഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റിൽപ്പെട്ട 124 പേർക്ക് വിതരണം ചെയ്തത്. ഇതിനായി 62,000 രൂപ വാർഷിക പദ്ധതിയിൽ വകയിരുത്തി. എൻ.പി. സരോജിനി , ലിസ ഫ്രാൻസിസ്, ഷീന വിൽസൺ, ജിഷ്ണുദേവ്, ശാന്തിനി, അനില, ഷീല ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.