കർഷക സമരത്തെ തിരിച്ചറിയുമെന്ന്

Monday 02 March 2026 12:16 AM IST

അമ്പലപ്പുഴ: സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ഒന്നും തന്നെ ചെയ്യാതെ കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യുന്നത് കർഷകരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണെന്ന് തിരിച്ചറിയുമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ പറഞ്ഞു. അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് പി.എ.കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് തോമസുകുട്ടി മുട്ടശ്ശേരി,​ ജില്ലാ ജനറൽ സെക്രട്ടറി സാബു വെള്ളാപ്പള്ളി,​ ഷാജി നാൽപ്പതിൽ എന്നിവർ സംസാരിച്ചു.