കറാച്ചി യു.എസ് കോൺസുലേറ്റ് തകർത്ത് പ്രതിഷേധം: 16 മരണം

Monday 02 March 2026 2:23 AM IST

ഇസ്ലാമാബാദ്: യു.എസ്- ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിൽ

പാകിസ്ഥാനിൽ വൻ പ്രതിഷേധം. കറാച്ചിയിലെ യു.എസ് കോൺസുലേറ്റ് ഇരച്ചുകയറിയ ജനക്കൂട്ടം അടിച്ചുതകർത്ത് തീയിട്ടു. പൊലീസുമായുണ്ടായ ഏറ്റുമുട്ടൽ 16 പേ‌ർ കൊല്ലപ്പെട്ടു.

നിരവധി പേർക്ക് പരിക്കേറ്റു. കനത്ത സുരക്ഷയുള്ള കോൺസുലേറ്റിലേക്ക് നൂറോളം പേർ ഇരച്ചുകയറുകയായിരുന്നു. സുരക്ഷാ ബാരിക്കേഡുകൾ ഭേദിക്കുന്നതിന്റെ ദൃശ്യങ്ങളിൽ പുറത്തുവന്നു. സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.