വാർഷിക സമ്മേളനം

Monday 02 March 2026 12:48 AM IST

അമ്പലപ്പുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ അമ്പലപ്പുഴ ബ്ലോക്ക് വാർഷിക സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം. പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. ഗോപി അദ്ധ്യക്ഷനായി. സെക്രട്ടറി സി.വി.പീതാംബരൻ,​ ഖജാൻജി കെ. ശശിധരക്കണിയാർ,​ വൈസ് പ്രസിഡന്റ് പി.സുരേഷ് ബാബു,​ ജില്ലാ വൈസ് പ്രസിഡന്റ് കെ.രാജമ്മ,എസ്.ശുഭ, എ.അബ്ദുക്കുട്ടി, യു.ശിവപ്രസാദ്, എൻ .ചെല്ലപ്പൻ, കെ.ജി.വേണുനാഥൻ, എം.ഡി.ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ഗോപി (പ്രസിഡന്റ് ), കെ.ജി.വേണുനാഥൻ (സെക്രട്ടറി), കെ.ശശിധരക്കണിയാർ (ഖജാൻജി).