ദുബായിൽ കുടുങ്ങി നടൻ അജിത്തും പി.വി സിന്ധുവും
Monday 02 March 2026 2:32 AM IST
ദുബായ്: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യോമപാത അടച്ചതിനെ തുടർന്ന് ദുബായിൽ കുടുങ്ങി തമിഴ് നടൻ അജിത് കുമാറും ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി. സിന്ധുവും. ഇറാൻ ആക്രമണത്തിനു പിന്നാലെ യു.എ.ഇയിൽ നിന്നുള്ള വിമാന സർവീസുകളെല്ലാം റദ്ദാക്കിയിരുന്നു. ഇതോടെയാണ് ഇരുവരും കുടുങ്ങിയത്. ചെന്നൈയിലേക്ക് വരാനിക്കുകയായിരുന്നു അദ്ദേഹം. അജിത് ഉൾപ്പടെയുള്ളവർ സുരക്ഷിതരാണെന്ന് മാനേജൻ അറിയിച്ചു. വിമാന സർവീസുകൾ പുനരാരംഭിച്ചാൽ ഉടൻ മടങ്ങും.
വീഡിയോ പങ്കുവച്ച്
നടൻ വിഷ്ണു
ദുബായിലെ ഭീതിപ്പെടുത്തുന്ന ആക്രമണത്തിന്റെ അനുഭവം വിവരിച്ച് തെലുങ്ക് നടൻ വിഷ്ണു മഞ്ചു. മിസൈൽ പോകുന്ന വീഡിയോയും പങ്കുവച്ചു. മിസൈലിന്റെ ശബ്ദം ഇളയ മകളെ ഭീതിയിലാഴ്ത്തിയെന്ന് അദ്ദേഹം പറഞ്ഞു.