എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Monday 02 March 2026 2:44 AM IST

കോഴിക്കോട്: ഡാൻസഫും ചേവായൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ചേവായൂരിൽനിന്ന് 26 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ചേവായൂർ വിരുപ്പിൽ സ്വദേശി അബ്ദുൽ ഗഫൂറാണ് (21) അറസ്റ്റിലായത്. ചേവായൂർ പെട്രോൾ പമ്പിന് സമീപം ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.

ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ എത്തിച്ച് കുന്ദമംഗലം, വെള്ളിമാട്കുന്ന്, ജെ.ഡി.ടി മേഖലകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ പിടിച്ചത്. സ്വന്തം വാഹനം ഉപയോഗിക്കാതെ, പരിചയക്കാരുടെ വാഹനങ്ങളെ ആശ്രയിച്ചാണ് ഇയാൾ ലഹരി കടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചേവായൂർ സ്റ്റേഷൻ എസ്.ഐമാരായ ഏലിയാസ്, അബ്ദുൽ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.