നിശ്ചയം കഴിഞ്ഞതിന് പിന്നാലെ വിവാഹത്തിൽ നിന്ന് പിന്മാറി തൃഷ; കാരണം വെളിപ്പെടുത്തി നടി

Monday 02 March 2026 12:03 PM IST

നടനും തമിഴക വെട്രി കഴകം പാർട്ടി സ്ഥാപകനുമായ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ചതിന് പിന്നാലെ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നടിയുമായി അവിഹിതം ആരോപിച്ചാണ് സംഗീത ചെങ്കൽപേട്ട് കുടുംബകോടതിയിൽ അപേക്ഷ നൽകിയത്.

തൃഷയാണ് വിജയുമായി ബന്ധമുള്ള നടിയെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചരണം. വിജയുടെ ദാമ്പത്യത്തിൽ വില്ലത്തി തൃഷയാണെന്ന് ആരോപിച്ച് നടിക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്. ഇതിനിടെ തൃഷയുടെ വിവാഹ നിശ്ചയം മുൻപ് നടന്നതും അത് വിവാഹം വരെ എത്താത്തതുമാണ് കൂടുതൽ ചർച്ചയാകുന്നത്.

ചെന്നെെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരൻ വരുൺ മനിയനുമായി 2015 ജനുവരി 23നാണ് തൃഷയുടെ വിവാഹ നിശ്ചയം നടക്കുന്നത്. ആഘോഷപൂർവം നടന്ന നിശ്ചയം വിവാഹം വരെ എത്തിയില്ല. വിവാഹത്തിൽ നിന്ന് തൃഷ പിൻമാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പിന്നീട് പിന്മാറിയതിനെക്കുറിച്ച് തൃഷ തുറന്നുപറഞ്ഞിരുന്നു. അഭിനയം നിർത്താൻ പറഞ്ഞതുകൊണ്ടാണ് പിന്മാറിയതെന്നാണ് നടിയുടെ വെളിപ്പെടുത്തിയത്.

'ഞാൻ വിവാഹം കഴിക്കാനിരുന്ന വ്യക്തി എന്നോട് അഭിനയം നിർത്താൻ പറഞ്ഞു. സിനിമകൾക്ക് പകരം വിവാഹത്തിൽ നിന്ന് പിന്മാറാണ് ഞാൻ തീരുമാനിച്ചു. നായിക വേഷം കിട്ടാതെ വന്നാൽ എന്റെ ഇമേജിന് ചേർന്ന വേഷം തിരഞ്ഞെടുക്കും. അല്ലാതെ സിനിമയിൽ നിന്നും മാറി നിൽക്കില്ല. അവസാന ശ്വാസം വരെ അഭിനയിക്കാനാണ് എനിക്കിഷ്ടം'- എന്നാണ് നടി അന്ന് പറഞ്ഞത്.