എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.കെ മാണിയൂർ
നീലേശ്വരം: സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.കെ മാണിയൂർ (സി.കെ. കമാലുദ്ദീൻ മാണിയൂർ -76) നിര്യാതനായി. നീലേശ്വരം തൈക്കടപ്പുറത്താണ് താമസം. നിലവിൽ മാണിയൂർ പാറാൽ ശംസുൽ ഉലമ മെമ്മോറിയൽ ബുസ്താനുൽ ഉലൂം അറബിക് കോളേജ് പ്രസിഡന്റും മാണിയൂർ പാറാൽ സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറിയുമാണ്.
സുന്നിയുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ ഓർഗനൈസിംഗ് സെക്രട്ടറിയായിരുന്നു. സുന്നി മഹല്ല് ഫെഡറേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി, കാസർകോട് ജില്ലാ സുന്നി മഹല്ല് ഫെഡറേഷൻ പ്രഥമ കമ്മിറ്റിയുടെ കൺവീനർ, എസ്.വൈ.എസ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. 'ചന്ദ്രിക' പത്രത്തിന്റെ നീലേശ്വരം ലേഖകനായും നീലേശ്വരം പ്രസ്സ് ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നീലേശ്വരം മർകസുദ്ദവത്തിൽ ഇസ്ലാമിയ്യയുടെ സ്ഥാപക നേതാവുമാണ്.
പാറാൽ മഹല്ലിലെ ആഭ്യന്തര സംവിധാനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന കൂളാട്ട് മാമു മുസ്ലിയാരാണ് പിതാവ്. പാലത്തുങ്കര റമളാൻ ശൈഖ് തങ്ങൾ കുടുംബത്തിലെ സി.കെ സൈതബയാണ് മാതാവ്. ഭാര്യ: ഇ.കെ ശരീഫ. മക്കൾ: സിദ്ദീഖ് (ഖത്തർ), ഫസീല, ഫാത്തിമത്ത് സൗദാബി, ഫാറൂഖ് (ദുബായ്), റൈഹാനത്ത്, റൗളത്ത്, ഹൈദരലി ബാദുഷ (എറണാകുളം). മരുമക്കൾ: അബ്ദുസലാം (ഖത്തർ), ഖലീൽ റഹ്മാൻ ഖാഷിഫി (ചീഫ് ഖത്തീബ്, പുതിയങ്ങാടി മുസ്ലിം ജമാഅത്ത്, എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ മുൻ ജനറൽ സെക്രട്ടറി), റസ്മിയ, മുനവിറ (ഇരുവരും തൈകടപ്പുറം), സഈദ് (അദ്ധ്യാപകൻ, തൃക്കരിപ്പൂർ തങ്കയം യു.പി സ്‌കൂൾ), അബ്ദുൽ ഷുക്കൂർ ( യു.എ.ഇ), പരേതയായ ഫൗസിയ. സഹോദരങ്ങൾ: ഖദീസ, അഹമ്മദ്, ബീവി, അബൂബക്കർ, റുഖിയ, അബ്ദുൽ ഖാദർ ദാരിമി (കേരള മുസ്ലിം ജമാഅത്ത് മുൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്), പരേതരായ കുഞ്ഞാമിന, മൊയ്തു മൗലവി.