ആർ.നാസറിന്റെ പേര് വീണ്ടും നി‌ർദ്ദേശിച്ചു

Tuesday 03 March 2026 1:57 AM IST

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പി​ൽ ജില്ലാ സെക്രട്ടറി ആർ.നാസറിനെ മത്സരിപ്പിക്കണമെന്ന് വീണ്ടും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദ്ദേശം. അരൂർ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ ദലീമയ്ക്കൊപ്പമാണ് നാസറിനെ കൂടി നിർദ്ദേശിച്ചിട്ടുള്ളത്. ജി​ല്ലയി​ലെ മറ്റെല്ലാ മണ്ഡലങ്ങളിലും സിറ്റിംഗ് എം.എൽ.എമാരെ വീണ്ടും മത്സരിപ്പിക്കും. കായംകുളത്ത് രണ്ട് ടേം പൂർത്തിയാക്കിയ യു.പ്രതിഭയെ ഒരു തവണ കൂടി മത്സരിപ്പിക്കണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദ്ദേശം.