ബ്രഹ്മോസിന് കാട്ടക്കടയിൽ ഭൂമി സൗജന്യം

Tuesday 03 March 2026 1:26 AM IST

തിരുവനന്തപുരം: കാട്ടാക്കട താലൂക്കിൽ കള്ളിക്കാട് വില്ലേജിൽ 180 ഏക്കർ ഭൂമി ബ്രഹ്മോസ് എയ്‌റോ സ്‌പേസ് ട്രിവാൻഡ്രം ലിമിറ്റഡിന് സൗജന്യമായി പതിച്ചു നൽകും. ഭൂമി അഡ്വാൻസ് മിസൈൽ യൂണിറ്റ് നിർമ്മിക്കുന്നതിനും അതിനോടനുബന്ധമായ പ്രവർത്തനങ്ങൾക്കും മാത്രമെ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയോടെയാണിത്. ബ്രഹ്മോസ് ഏറോസ്‌പേസിന്റെ നിലവിലുള്ള പ്രതിരോധ നിർമാണ പ്രവർത്തനങ്ങളുടെ വിപുലീകരണം ലക്ഷ്യമിട്ടാണ് 180 ഏക്കർ സംസ്ഥാന സർക്കാർ കൈമാറുന്നത്. ഇതിന് സുപ്രീംകോടതി അനുമതി നൽകിയിരുന്നു.