എ.ആർ.പ്രകാശ്
Tuesday 03 March 2026 12:40 AM IST
തമ്പലക്കാട് : അമ്പിയിൽ എ.ആർ പ്രകാശ് (ബാബു, 68) നിര്യാതനായി. 277ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, എൻ.എസ്.എസ് യു.പി സ്‌കൂൾ മാനേജർ, തൃക്കോവിൽ മഹാദേവ ക്ഷേത്രം ദേവസ്വം പ്രസിഡന്റ്, തമ്പലക്കാട് സൗത്ത് ആപ്‌കോസ് സെക്രട്ടറി എന്നിങ്ങനെ പ്രവർത്തിച്ചിരുന്നു. ഭാര്യ : ഷീജി കെ.നായർ (റിട്ട.സെക്രട്ടറി പൂഞ്ഞാർ സർവീസ് കോ.ഓപ്പറേറ്റീവ് ബാങ്ക്) ചേന്നാട് അമ്പാട്ട് ( പുതുപ്പള്ളിൽ) കുടുംബാംഗം. മകൾ : പാർവ്വതി (ഷാർജ). മരുമകൻ : ശ്രീജിത്ത് ശ്രീനിലയം പാലയ്ക്കത്തകിടി കുന്നന്താനം. സംസ്‌കാരം പിന്നീട്.